
മാവേലിക്കര: കിടപ്പു മുറിയിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ച യുവാവിനെ എക്സൈസ് സംഘം പിടി കൂടി.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാറ്റൂർ, ഗോകുൽ ഭവനത്തിൽ ഗോകുലിനെ ( 23 ) ആണ്
അറസ്റ്റ് ചെയ്തത്.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള പി ഏ
യുടെ നേതൃത്വത്തിൽ മാവേലിക്കര, മാങ്കാംകുഴി,ഇടപ്പോൺ,പടനിലം, പാറ്റൂർ,ഭാഗങ്ങളിൽ നടത്തിയ
പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി
മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ പാറ്റൂർ ജംഗ്ഷന്
വടക്ക് കിഴക്ക് മാറി ഗോകുൽ ഭവനത്തിലെ
പടിഞ്ഞാറെ കിടപ്പു മുറിയിൽ നിന്നും
2.359 ഗ്രാം എം ഡി എം.ഏ യും
0.839ഗ്രാം ഗഞ്ചാവുമായി ആണ്
ഇയാളെ
അറസ്റ്റ് ചെയ്ത്.
ഉത്സവ ആഘോഷങ്ങൾക്ക് പാർട്ടിഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എംഎ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 10 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ന്യൂജൻ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ് . റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഏ പി
ഷിഹാബ് , അസ്സി: എക്സൈസ് ഇൻസ്പെക്ടർ ബെന്നി മോൻ . ബി,ശ്രീകുമാർ എം കെ , പ്രിവന്റീവ് ഓഫീസർ മാരായ രതീഷ് .
ടി.കെ അനു .യു.പ്രവീൺബി.അരുൺ.വി
സിവിൽ എക്സൈസ് ഓഫീസർ ഷൈൻ.
എസ് ,ശ്യാം ജി . ഷിതിൻ ,
ഢ ബ്ള്യൂ. സിഇ ഒ
മായ ടി. എസ് ,
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു











